മഹാസുദര്‍ശനയന്ത്രം
പാരമ്പര്യവിധിപ്രകാരം അണുവിട തെറ്റാതെ മാന്ത്രികയന്ത്രങ്ങള്‍ തയ്യാറാക്കി പൂജ നടത്തി നല്‍കുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. വൈഷ്ണവയന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഹാസുദര്‍ശനയന്ത്രം ക്ഷുദ്ര-ആഭിചാര-ബാധാദോഷങ്ങളെ നശിപ്പിക്കുന്നു. ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവയെ ഹരിക്കുന്നു. സല്‍ക്കീര്‍ത്തി, ധന-ധാന്യ-രത്ന-ഭൂമി-ഐശ്വര്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. കല്പവൃക്ഷവും കാമധേനുവും വാഞ്ഛിതങ്ങളെ ദാനം ചെയ്യുന്നതുപോലെ ഈ യന്ത്രം സര്‍വ അഭീഷ്ടങ്ങളെയും സാധിപ്പിച്ചു തരുമെന്നും ഫലശ്രുതിയുടെ പ്രമാണശ്ലോകത്തില് പറയുന്നു. മഹാസുദര്‍ശനയന്ത്രം ദേഹരക്ഷയ്ക്കായും സ്ഥലരക്ഷയ്ക്കായും വാഹനത്തിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചു വരുന്നു. നൂറ്റാണ്ടുകളായി താന്ത്രിക ആചാര്യന്മാര് എഴുതിക്കൊടുത്തു വരുന്നതും ലക്ഷക്കണക്കായ ആളുകള്‍ ധരിക്കുന്നതുമാണ് ഈ യന്ത്രം. പാരമ്പര്യവിധിപ്രകാരമുള്ള യന്ത്രസംസ്ക്കാരം ചെയ്യാത്തതുകൊണ്ടും എല്ലാ അംഗങ്ങളോടുകൂടി ശരിയായി യന്ത്രലേഖനം ചെയ്യാത്തതുകൊണ്ടും മിക്കവരും നല്കുന്ന യന്ത്രങ്ങള്‍ക്ക് ഫലദാനശേഷി ഇല്ലാതെയായി തീര്‍ന്നിട്ടുണ്ട്. വലിയ തുക മേടിക്കുന്നവ കൂടിയതാണെന്ന് ഭക്തന്മാരും ധരിക്കുന്നു. ഇതിനൊരു പ്രതിവിധിയായിട്ടാണ് ക്ഷേത്രത്തില്‍ നിന്നും തികച്ചും പാരമ്പര്യ വിധിപ്രകാരം പൂജിച്ച തകിടുകള്‍ നല്കിത്തുടങ്ങിയത്. ഇവിടെ 500-ല്‍പരം മാന്ത്രികയന്ത്രങ്ങള്‍ തയ്യാര്‍ ചെയ്യുന്നില്ല. യഥാവിധി ചെമ്പ്-വെള്ളി തകിടുകളില്‍ യന്ത്രമെഴുതി സാദ്ധ്യനാമവും നക്ഷത്രവും രേഖപ്പെടുത്തി വരുണനെയും സപ്തനദികളെയും ജലദ്രോണിയില് ആവാഹിച്ച് ഒരു ദിവസം ജലാധിവാസം നടത്തി പുറ്റുമണ്ണ്, നാല്പാമരപ്പൊടി ഇവ കൊണ്ട് കഴുകി, യജുര്‍വേദ പുണ്യാഹ മന്ത്രം മുഴുവനും കൂടാതെ സപ്തശുദ്ധി, ത്രിശുദ്ധി എന്നീ മന്ത്രങ്ങളും കൊണ്ട് ശുദ്ധി വരുത്തി, കലശം പൂജിച്ച് ആടി, പ്രാണപ്രതിഷ്ഠാ മന്ത്രം 108 ഉരു തൊട്ടു ജപിച്ച് , കാല്‍ഭാഗം നെയ്യ് ജപിച്ച് അഗ്നിയില്‍ ഹോമിച്ച് യന്ത്രമൂര്‍ത്തിയെ ആവാഹിച്ച് പൂജ നടത്തി മഹാസുദര്‍ശനം, മൃത്യുഞ്ജയം, സ്വയംവരം, വിദ്യാരാജഗോപാലം, തുടങ്ങിയ പ്രധാനപ്പെട്ട യന്ത്രങ്ങള്‍ മാത്രം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. പ്രകാശ് ഡി. നമ്പൂതിരി, കാര്യദര്‍ശി 099466 73276.
No comments:
Post a Comment