ശ്രീചക്രം
സൂക്ഷ്മമായ മന്ത്രശക്തിയുടെ സ്ഥൂലരൂപമാണ് യന്ത്രം. ഈശ്വരന് പ്രപഞ്ചസൃഷ്ടിക്ക് ഉപയോഗിച്ച മാനങ്ങള്‍ കണ്ടറിഞ്ഞ ഋഷീശ്വരന്മാര് ആ മാനങ്ങളെ നേര്‍വരകള്‍ കൊണ്ടും വൃത്തത്രികോണ ചതുരാദികള് കൊണ്ടും രേഖപ്പെടുത്തിയവയാണ് മാന്ത്രിക യന്ത്രങ്ങള്‍. മാന്ത്രിക യന്ത്രങ്ങളുടെ മാതാവാണ് ശ്രീചക്രം. സകലദേവീദേവന്മാരുടെയും ഉദ്ഭവകാരണമാണ് ലളിതാംബിക. ലളിതാംബികയുടെ വാസസ്ഥാനമാണ് ശ്രീചക്രം. ശ്രീചക്രത്തില്‍ സര്‍വദേവതാചൈതന്യങ്ങളും സകലയന്ത്രങ്ങളും അന്തര്‍ഭവിച്ചിരിക്കുന്നു. 9 ത്രികോണങ്ങള്‍ കൊണ്ടാണ് അദ്ഭുതകരമായ ശ്രീചക്രം രൂപം കൊള്ളുന്നത്. അവ 9 ചക്രങ്ങളായി കരുതപ്പെടുന്നു. ത്രൈലോക്യമോഹനം, സര്‍വ ആശാപരിപൂരകം, സര്‍വസംക്ഷോഭണം, സര്‍വസൗഭാഗ്യദായകം, സര്‍വാര്‍ത്ഥസാധകം, സര്‍വരക്ഷാകരം, സര്‍വരോഗഹരം, സര്‍വസിദ്ധിപ്രദം, സര്‍വാനന്ദമയം എന്നിവയാണ് ആ ചക്രങ്ങള്‍.
ശ്രീചക്രം സ്വഭവനത്തില്‍ സൂക്ഷിച്ച് ആരാധിക്കാം. പൂജാമുറിയില്‍ വെച്ച് ലളിതാസഹസ്രനാമം ഭക്തിപൂര്‍വം ജപിച്ച് ചുവന്നപുഷ്പങ്ങള്‍ കൊണ്ടോ കുങ്കുമം കൊണ്ടോ അര്‍ച്ചന നടത്തുന്നത് ശ്രേസ്ക്കരമാണ്. വിധിപ്രകാരം തയ്യാറാക്കിയ ശ്രീചക്രം ഭവനത്തില്‍ സൂക്ഷിക്കുന്നത് സര്‍വ ഐശ്വര്യങ്ങളും സിദ്ധിക്കുന്നതിന് ഫലപ്രദമാണ്. സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ തകിടുകളില്‍ വരച്ചാണ് ശ്രീചക്രം തയ്യാറാക്കുന്നത്. ദീര്‍ഘകാലം ഇതിന്റെ ശക്തി നിലനില്‍ക്കുമെന്നാണ് വിശ്വാസം. ശ്രീചക്രത്തിന് വിയല്‍ പൂജ്യത്വം നിമിത്തം വിയല്ചക്രമെന്നും പേരുണ്ട്. ഇത് ബാഹ്യാകാശജമെന്നും ദഹരാകാശജമെന്നും രണ്ടുവിധമുണ്ട്. സുവര്ണരജതസ്രജാദികളില് ശ്രീചക്രം വരച്ച് ആരാധിക്കുന്നതാണ് ബാഹ്യാകാശജം. ദഹരാകാശജം ഹൃദയാകാശത്തില്‍ ചെയ്യുന്ന ചക്രപൂജയാണ്.
നമ്മുടെ ശരീരമാകുന്ന യന്ത്രം പഞ്ചേന്ത്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിന് കാരണഭൂതമായ 9 നാഡികളെക്കൊണ്ടും എഴുപത്തീരായിരം ഉപനാഡികളെക്കൊണ്ടും ഷഡാധാരങ്ങളെക്കൊണ്ടും മസ്തിഷ്ക്കത്തെക്കൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നത്. നാഡികള്‍ക്ക് സ്വയമേവ ശരീരകാര്യങ്ങള്‍ നടത്താന്‍ സാദ്ധ്യമല്ല. ഈ നാഡികളില്‍ കൂടി അനവരതം സഞ്ചരിക്കുന്ന സൂക്ഷ്മശക്തികളാണ് ശരീരത്തിലെ സമസ്തകാര്യങ്ങളും ചെയ്യുന്നത്. ഉപനാഡികളില് കൂടി പ്രവഹിക്കുന്ന ശക്തികളുടെ മൂലസ്ഥാനം ഷഡാധാരങ്ങളാണ്. ഇതുപോലെ ശ്രീചക്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ലളിതാംബികയുടെ ശക്തിചൈതന്യം ഗൃഹാന്തരീക്ഷത്തെ ചൈതന്യധന്യമാക്കുന്നു. ശ്രീചക്രം യഥാവിധി വെള്ളിത്തകിടില്‍ എഴുതി പൂജിച്ച് ഫ്രെയിം ചെയ്ത് ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് ആലാക്കാവ് ദേവീക്ഷേത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. പ്രകാശ് ഡി. നമ്പൂതിരി, കാര്യദര്‍ശി 099466 73276.