ഭാരതത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ക്ഷേത്രങ്ങളുടെ സ്ഥാനം അതുല്യമാണ്. മഹാനദികള്‍ക്കും മഹാക്ഷേത്രങ്ങള്‍ക്കും ചുറ്റുപാടുമായി വളര്‍ന്നു വികാസം പ്രാപിച്ച നാഗരികതയാണ് നമ്മുടേത്. ജനപദത്തിന്റെ ഭാഗധേയത്തെ നിയന്ത്രിച്ചിരുന്ന ആ ക്ഷേത്രസംസ്‌ക്കാരം വൈദേശികതയോടുള്ള ഭ്രമത്തിന്റെ തിരത്തള്ളലില്‍ ഏതാനും ദശാബ്ദങ്ങളായി ജീര്‍ണ്ണിച്ചു വരികയായിരുന്നു. എന്നാല്‍ കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ നിന്നും അതീവശോഭയോടെ പുറത്തുവരുന്ന പൂര്‍ണചന്ദ്രനെപ്പോലെ ഭക്തിയും വിശ്വാസവും വീണ്ടും ജനമനസ്സുകളില്‍ വേരൂന്നുന്നതും തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍പോലും പുനരുദ്ധരിക്കപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് കാണുന്നത്.
ചരിത്രം വ്യക്ത്യധിഷ്ഠിതമായല്ലാതെ നോക്കിയാല്‍ മനുഷ്യന്റെ നേട്ടങ്ങളുടെയും പുരോഗതിയുടെയും സമാഹാരമാണ്. അന്നന്നു വാഴുന്നവരുടെ ഇംഗിതമനുസരിച്ച് ചരിത്രത്തിലെ വാഴ്ത്തലുകളും തമസ്‌ക്കരണങ്ങളും നടന്നിട്ടുണ്ട്. സിന്ധിലെ ലര്‍ഘാനാ ഡിസ്ട്രിക്ടിലുള്ള മോഹന്‍ജദാരോവിലും പഞ്ചാബ് പ്രവിശ്യയിലെ മോണ്‍ഗോമറി ഡിസ്ട്രിക്ടിലുള്ള ഹാരപ്പയിലും സിന്ധിലെയും ബലൂചിസ്ഥാനിലെയും പല സ്ഥലങ്ങലിലും നടത്തിയ ഭൗമോല്‍ഖനനങ്ങളില്‍ നിന്നും ഇന്‍ഡസ് വാലി പ്രദേശങ്ങളില്‍ പുരോഗതി പ്രാപിച്ച ഒരു നാഗരികത അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവിലിരുന്നു എന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അയ്യായിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ശക്തിസ്രോതസ്സുകള്‍ ഗ്രാമാന്തരങ്ങളിലും മലമുകളിലും വനമധ്യത്തില്‍ പോലും കാണുന്ന ക്ഷേത്രങ്ങളും സമസ്ത ചരാചരങ്ങളും ഈശ്വരാംശമാണെന്ന ദര്‍ശനവുമാണ്.
സാമൂഹ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളിലേക്ക് എന്റെ പൈതൃകത്തെപ്പറ്റി ഒരന്വേഷണം നടത്താന്‍ ആകാംഷ തോന്നി. ഞാന്‍ എന്തിനൊക്കെയാണ് അവകാശിയായിട്ടുള്ളത്. ഈ ചോദ്യം എന്നെ ഒരു ഗ്രാമത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലേക്കും ഏതാനും ക്ഷേത്രങ്ങളുടെ തിരുനടയിലേക്കും നയിച്ചു. ഈ അന്വേഷണം ആധികാരികതയുടെ പിന്‍ബലമുള്ള ഒരു ചരിത്രരചനയ്ക്കു വേണ്ടിയായിരുന്നില്ല. കാരണവന്‍മാരുടെ ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിച്ചിരിക്കുന്ന സംഭവങ്ങളെയും കെട്ടുകഥകള്‍ക്കു സമാനമായ പഴംകഥകളെയും അഭിമാനത്തോടെ ഓര്‍ക്കാന്‍ പര്യാപ്തമായ ഒരു ഗ്രാമത്തിന്റെ ഗതകാലപ്രൗഢിയെയും യുക്ത്യധിഷ്ഠിതമായി സമാഹരിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ ശ്രമം ആരംഭിച്ചപ്പോള്‍ മണ്‍മറഞ്ഞുകിടന്ന വിസ്മൃതമായിപ്പോയ ആധികാരിക ചരിത്രം തെളിവുകളോടെ ഉയിര്‍ത്തെഴുന്നേറ്റു വരികയായിരുന്നു.
മലയാളബ്രാഹ്മണര്‍ ഇവിടെ ചിരപ്രതിഷ്ഠ നേടുന്നതിനു മുന്‍പ് കേരളം മുക്കാല്‍ഭാഗവും വനപ്രദേശവും ദ്രാവിഡ ആദിവാസിവിഭാഗങ്ങളുടെ ആവാസസ്ഥാനവുമായിരുന്നു. കാവും കുളങ്ങളും ചേര്‍ന്ന സങ്കേതങ്ങളായിരുന്നു അക്കാലത്തെ ആരാധനാകേന്ദ്രങ്ങള്‍. തച്ചുശാസ്ത്രപ്രകാരമുള്ള നിര്‍മ്മിതികളും പഞ്ചപ്രാസാദങ്ങളോടുകൂടിയ ക്ഷേത്രങ്ങളും താന്ത്രിക സമ്പ്രദായത്തോടുകൂടിയ പൂജകളും പിന്നീട് ഉണ്ടായതാണ്. കാളിക്കാവുകളും യക്ഷിക്കാവുകളുമായിരുന്നു അന്ന് സര്‍വ്വസാധാരണം. മാടന്‍, മറുത, മൂര്‍ത്തി, മലദൈവങ്ങള്‍ തുടങ്ങിയവയെ അവര്‍ ആരാധിച്ചു വന്നു. യക്ഷി എന്നത് ഇന്ന് ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ വികലമായ കാഴ്ചപ്പാടോടുകൂടിയ ഒരു സങ്കല്‍പ്പമല്ല. ഗന്ധര്‍വ്വന്റെ ഭാര്യാസങ്കല്‍പ്പത്തിലുള്ള ഒരു വനദേവതയാണ് യക്ഷി. കേരളത്തിലെ ആദിമകാലത്തെ ആരാധനാകേന്ദ്രങ്ങള്‍ ഇത്തരം കാവുകളാണ്. അവ സര്‍പ്പക്കാവുകള്‍ ആയിരുന്നില്ല.
പിന്നീടു വന്ന ബ്രാഹ്മണാചാരങ്ങള്‍ ഈ ദ്രാവിഡസങ്കല്‍പ്പങ്ങളെ തള്ളാതെ അവയോടൊപ്പം ലയിപ്പിച്ചു ചേര്‍ത്തു. അങ്ങനെ പ്രധാന ആരാധനാമൂര്‍ത്തിയുടെ പര്യംപുറങ്ങളില്‍ മാടനും മരുതയും പേയും പിശാചും ഇടം പിടിച്ചു. ആലാക്കാവ് ദേവീക്ഷേത്രം ഇരിക്കുന്നയിടം പൂര്‍വികമായി യക്ഷിയുടെ അധീനതയില്‍ ഉള്ള കാവായിരുന്നു. കാവാചാരപ്രകാരമുള്ള പൂജാവിധികളാണ് അവിടെ ഉണ്ടായിരുന്നത്. പ്രധാന മൂര്‍ത്തിയുടെ മുന്‍പില്‍ മുന്‍പോട്ട് ദര്‍ശനമായി പ്രതിഷ്ഠകള്‍ ഉണ്ടാകാറില്ല. മുന്‍പില്‍ സ്ഥാനമുള്ളവര്‍ പ്രധാനമൂര്‍ത്തിക്ക് അഭിമുഖമായിട്ടായിരിക്കും പ്രതിഷ്ഠിക്കപ്പെടുക. എന്നാല്‍ ആലാക്കാവില്‍ കിഴക്കു ദര്‍ശനമായി യക്ഷി ഇരിക്കുന്നതില്‍ നിന്നു തന്നെ ഈ സങ്കേതം യക്ഷിയുടെ അധീനതയിലുള്ളതായിരുന്നെന്നും മറ്റു ദേവതാ സങ്കല്‍പ്പങ്ങള്‍ പിന്നീട് പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും വ്യക്തമാണ്.
പിന്നീടാണ് കാരാഴ്മ അവകാശത്തോടുകൂടി ഒരു ബ്രാഹ്മണകുടുംബത്തെ ഇവിടെ കുടിയിരുത്തുന്നത്. അദ്ദേഹത്തിന്റെ ഉപാസനാമൂര്‍ത്തിയെ പ്രതിഷ്ഠിച്ച് പണിതതാണ് വനദുര്‍ഗയ്ക്കും ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യമുള്ള ആലാക്കാവ് ക്ഷേത്രം. എന്നെന്നേയ്ക്കും അനുഭവത്തിനായി നിശ്ചയിച്ചു കൊടുക്കുന്ന ക്ഷേത്രപ്രവൃത്തിയെ കാരാഴ്മ എന്നു വിളിച്ചു വന്നു. പാരമ്പര്യമായി ക്ഷേത്രത്തിലെ പ്രവൃത്തിയെടുക്കുന്ന ആളാണ് കാര്യം ആളുന്ന കാരാളന്‍. ഇതിന് ഏകദേശം വിപരീതമാണ് ഊരാഴ്മ. ഊരാളരുടെ ഭരണം എന്നര്‍ത്ഥം. കാരാഴ്മ ഒരാളോ ഒരു കുടുംബമോ ആണ് അവകാശം കൈയാളുന്നതെങ്കില്‍, ഊരാഴ്മ ഒരു സംഘമാണ്. ക്ഷേത്രങ്ങളുടെ ഭരണസഭയിലുള്ള സ്ഥാനമാണ് ഈരാഴ്മ. ഭജനം മൂത്താല്‍ ഊരാഴ്മ എന്ന് ഒരു ചൊല്ലു തന്നെ ഉണ്ട്. ഊരാളന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഊരിനെ ആളുന്നവന്‍, ഭരിക്കുന്നവന്‍, ക്ഷേത്രാധികാരി എന്നാണ്. ആദ്യത്തേത് ഏകവചനമാണെങ്കില്‍ രണ്ടാമത്തേത് ഒന്നിലധികം വരുന്നതാണ്.
ക്ഷേത്രഭരണം കാര്യക്ഷമമായി നടത്തുന്നതിന് ഗ്രാമയോഗക്കാര്‍ തിരഞ്ഞെടുക്കുന്നവരായിരുന്നു ഊരാളസമിതി. എന്നാല്‍ പിന്നീട് ഇത് അതാത് കുടുംബക്കാരില്‍ അവകാശമായി ലയിച്ചു ചേര്‍ന്നിരുന്നു. ഊരാഴ്മക്കാരെ യോഗക്കാര്‍ എന്നും വിളിച്ചിരുന്നു.
അവര്‍ മിക്കപ്പോഴും ബ്രാഹ്മണകുടുംബാംഗങ്ങളായിരുന്നു. അക്കാലത്ത് സത്യസന്ധത, സന്‍മാര്ഗനിഷ്ഠ, ജ്ഞാനം, ആചാരങ്ങളിലുള്ള പ്രാവീണ്യം, വിശ്വാസദാര്‍ഢ്യം, ഭരണനിര്‍വ്വഹണശേഷി എന്നിവ കണക്കിലെടുത്താണ് ബ്രാഹ്മണരെ ഈ സ്ഥാനത്ത് നിയോഗിച്ചിരുന്നത്. മഹാക്ഷേത്രങ്ങള്‍ക്കാണ് ഊരാഴ്മക്കാര്‍ ഉണ്ടാവുക. ഇത് സാധാരണയായി പത്ത് അംഗങ്ങളുടെ സമിതിയാണ്. ഇങ്ങനെ പലയിടത്തും പത്തില്ലത്തില്‍ പോറ്റിമാരെ ചരിത്രത്തില്‍ കാണാം. ഇരുപത്തിയെട്ട് ഇല്ലക്കാര്‍ ഉള്ള സ്ഥലങ്ങളും ഉണ്ട്. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, കുമാരനല്ലൂര്‍ കാര്‍ത്യായനി ക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ ഊരാഴ്മ 28 ആണ്. ചില ഇല്ലങ്ങള്‍ അന്യം നിന്നു പോകുമ്പോള്‍ ആ അവകാശം സ്വഗോത്രത്തിലുള്ള മറ്റ് ഇല്ലക്കാരില്‍ ലയിച്ച് ഒരു ഇല്ലത്തേക്ക് രണ്ട് അവകാശം ഉണ്ടാവുകയും, മറ്റ് ചിലപ്പോള്‍ ഊരാഴ്മയുടെ എണ്ണം കുറവായിത്തീരുകയും ചെയ്യാറുണ്ടായിരുന്നു.

No comments:
Post a Comment